SPOC-M
S-PRESSO OWNERS CLUB MALAYALEES
S-Presso Owners Club - Malayalees
എന്നത് തൃശൂർ ജില്ലയിലെ വടക്കേക്കാട് പഞ്ചായത്തിലെ വൈലത്തൂർ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കേരളത്തിലെ എല്ലാ ജില്ലകളിലെ S-Presso ഓണർസും ഉള്ള ഒരു ക്ലബ്ബ് ആണ്.
TSR/CA/102/2021
എന്ന രജിസ്ട്രേഷൻ നമ്പറിൽ 1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 21ന് കീഴിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എസ്-പ്രസ്സോ എന്ന വാഹനത്തിന്റെ ഉടമക്കോ ഉടമയുടെ ബന്ധുക്കളിൽ ആർക്കെങ്കിലും ഒരാൾക്കോ ആണ് ക്ലബ്ബിൽ അംഗത്വം ലഭിക്കുക.
വിവരങ്ങൾ പരിശോധിച്ച് ഭരണസമിതിക്ക് ബോധ്യപ്പെട്ടാൽ പൈസ അടക്കുവാനുള്ള വിവരങ്ങൾ കൈമാറും.. ക്ലബ്ബിന്റെ അക്കൗണ്ടിലേക്ക് രജിസ്ട്രേഷൻ ഫീസ് ആയി 100 രൂപയും വരിസംഖ്യയായി 100 രൂപയും ( ആകെ 200/- ₹) അപ്പോൾ അടക്കേണ്ടതാണ്.
രജിസ്ട്രേഷൻ എടുക്കുന്നവർക്ക് 2024 നവംബർ 30 വരെയായിരിക്കും അംഗത്വം ലഭിക്കുക. മെമ്പർഷിപ്പ് പുതുക്കുന്നതിന് ഓരോ വർഷവും 100 രൂപ വരിസംഖ്യ അടക്കേണ്ടതാണ്.
മെമ്പർഷിപ്പ് എടുത്ത ശേഷം നിങ്ങളുടെ ഭാഗത്ത് നിന്ന് ക്ലബ്ബിന്റെ ആവശ്യങ്ങൾക്കോ പ്രവർത്തനങ്ങൾക്കോ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന കാര്യങ്ങൾ സംഭവിച്ചാൽ നിങ്ങളെ ഉടനെ പുറത്താക്കുവാനുള്ള അധികാരം അഡ്മിൻ പാനലിന് ഉണ്ടായിരിക്കും.