SPOC-M
S-PRESSO OWNERS CLUB MALAYALEES
ഞങ്ങൾ എന്തുകൊണ്ട് ഈ ഗ്രൂപ്പിൽ ചേർന്നു.. എന്തുകൊണ്ട് തുടരുന്നു..
ഏത് കൂട്ടായ്മയിൽ ചേരുന്നതിന് മുമ്പും എല്ലാരും നോക്കുന്നത് അതിൽ ചേർന്നാൽ എനിക്കെന്തു കിട്ടും എന്നാണ്. ഞാൻ ഈ കൂട്ടായ്മയിൽ ചേർന്നത് എന്റെ വാഹനവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും എനിക്ക് അറിയാത്ത കാര്യങ്ങളും മനസ്സിലാക്കാനും ഞാൻ അഭിമുഖീകരിക്കുന്ന പ്രശ്‌നം മുമ്പ് അഭിമുഖീകരിച്ചവരുടെ ഒപ്പീനിയൻസ് കിട്ടാനുമാണ്.
ഈ ഗ്രൂപ്പിൽ ചേർന്ന ശേഷം വാഹന സംബന്ധമായ ഒട്ടേറെ അറിവുകൾ നേടാൻ സാധിച്ചു. ഒരുപാട് സുഹൃത്തുക്കളെയും.. ഒരു പരിധി വരെ കബളിപ്പിക്കപെടുന്നില്ല എന്ന് ഉറപ്പാണ് ഇപ്പോ . ഇങ്ങനൊരു കൂട്ടായ്മ തുടങ്ങിയവർക്ക് അഭിനന്ദനങ്ങൾ
On november 2022 my spresso was delivered to me in between the waiting time for the delivery I came to know about a club exclusively for spresso owners named SPRESSO OWNERS CLUB MALAYALEES and i just visited the website to know more. For my astonishment i found this club to be genuine and was headed by true spresso lovers. I realised the benefits of joining this club
1- I can have friends from south of kerala to north.this inturn will help in the journey inside and outside kerala in case of any emergencies because all the members are connected always through watsapp group.
2- clarification of any queries regarding service or spares or any other doubts regarding spresso will be cleared spontaneously in the group.
3- this club is genuine and registered...SO the members will be given an id card and a club membership sticker to stick on the car so that all members will recognise each other wherever we see the car with this sticker on the road.
4- The sticker that club provides will inturn help in the service...service center as the sevice provider will be in caution as they will know that this cars owner is club member and any misuse will be a night mare for them.
5- I also came to know that our club is maintaing the friendship by making certain reunions in different parts of kerala so a link between all members of this awsome group is maintained like a family.
I am really well pleased and proud to be a member of spresso owners club malayalees and looking forward to keep the relation going much stronger and also wish that our club grows bigger as a family.
ഭാര്യക്ക് വേണ്ടി ചെറിയ ഒരു ഓട്ടോമാറ്റിക്ക് കാർ എടുക്കാൻ അന്വേഷണം ആരംഭിച്ചിട്ട് ഒരു വർഷത്തോളമായിരുന്നു. പുള്ളിക്കാരിയുടെ ആവശ്യം ഏറ്റവും ചെറിയ കാർ വേണം എന്നതായിരുന്നു. TATA, HYUNDAI, Renault ഒക്കെ നോക്കി അവസാനം മാരുതിയിൽ എത്തിച്ചേർന്നു. അപ്പോഴാണ് അന്യായ കൺഫ്യൂഷൻ; മാരുതിയുടെ ഏത് വണ്ടി എടുക്കണമെന്ന്. സെലേറിയോയും ആൾട്ടോ K 10 ഉം ടെസ്റ്റ് ഡ്രൈവിന് പോയി. അപ്പോഴൊന്നും S Presso ഞങ്ങളുടെ മനസിലില്ല. അവിടെ ചെന്ന് സെലേറിയോയും ആൾട്ടോ K 10 ഉം ഓടിച്ചു നോക്കി; രണ്ടും മാനുവൽ ട്രാൻസ്മിഷൻ ആയിരുന്നു. ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ തന്നത് S Presso ആയിരുന്നു. അത് ഓടിച്ചു നോക്കിയതോടെ S പ്രെസ്സോ നമ്മുടെ മനസ്സ് കീഴടക്കി. ഉയരമുള്ള ഡ്രൈവ് പൊസിഷൻ, Easy Handling, നല്ല മൈലേജ്...അതങ്ങോട്ട് ഉറപ്പിച്ചു. ഈ തീരുമാനത്തിലെത്താൻ ഏറ്റവും സഹായിച്ചത് SPOC M യു ട്യൂബ് ചാനലിലെ വീഡിയോകളും. കാർ വാങ്ങുമ്പോൾ ഏറ്റവും വിലക്കുറവിൽ കിട്ടാനും സഹായിച്ചത് നമ്മുടെ വിജേഷ് ആണ്. മൈജോ മോട്ടോ എറണാകുളമാണ് ഏറ്റവും കുറഞ്ഞ വില ഓഫർ തന്നത്. വണ്ടി എടുത്തത് ഭാര്യക്ക് വേണ്ടി ആണെങ്കിലും ഞാനെന്റെ ഫോർഡ് ഇക്കോസ്പോർട്ടിന് വിശ്രമം കൊടുത്ത് S Presso യെ കൂടുതൽ ഉപയോഗിച്ചു തുടങ്ങി. ഇപ്പോൾ S Presso എന്റെ Pet Vehicle ആണ്.
Actually for the past few years we were looking for Small automatic hatchback for my wife. So she started to search and watch videos in the YouTube. Finally we decided to buy S-Presso. Then she told to join the club. To be frank, from the starting we like the way of the presention of the videos, and the way of resolving doubts/discussion as well as the discipline of the club members. So very honest, proud to be a part of this elite club; and special thanks to the all crew club leaders who are motivating and inspiring. Thank you all 🙏.
It is an honour to be part of SPresso Owners Club Malayalees right from the beginning when I booked my vehicle. Specially the each YouTube videos and discussion in group by the club members is exemplary and informative. Truly proud to be the member of this club. Thank you all.
കാർ എടുക്കുമ്പോ നേരെ ചൊവ്വേ ഓടിക്കുവാൻ പോലും അറിയാതെ ഇരുന്നിരുന്ന എനിക്ക്, കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഏത് സ്ഥലത്തേക്കും ധൈര്യം ആയി പോകാൻ സാധിച്ചതിൽ ഈ ഗ്രൂപ്പിനുള്ള പങ്ക് വലുതാണ്. എന്ത് ഡൌട്ട് ഉണ്ടങ്കിലും ആരെങ്കിലും ഒക്കേ വിളിച്ചാൽ കിട്ടും എന്ന ധൈര്യം
ഈ ക്ലബ്ബിന്റെ യൂടൂബ് ചാനൽ വഴിയാണ് Spresso ഒരു നല്ല വാഹനമാണെന്നും ഇത് എടുത്തവർ സംതൃപ്തരാണെന്നും ശരിക്കും മനസ്സിലായത്. വാഹനം ബുക്ക് ചെയ്ത സമയത്ത് തന്നെ ക്ലബ്ബിൽ ബന്ധപ്പെട്ടതോടെ വാഹനമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളും അറിയാൻ സാധിച്ചു. കൂടാതെ ക്ലബ്ബിനെ കുറിച്ച് പറഞ്ഞതിനാൽ കൂടുതൽ ഡിസ്‌കൗണ്ട് വാഹനം എടുത്തപ്പോൾ ലഭിക്കുകയും ചെയ്തു. മാത്രമല്ല ഏത് സമയത്തും അത്യാവശ്യ സഹായങ്ങൾക്ക് വിളിച്ചാൽ കിട്ടുന്ന കുറേ നല്ല സുഹൃത്തുക്കളെ ലഭിച്ചു എന്നത് അതിലേറെ സന്തോഷം നൽകുന്നു.
നമസ്കാരം , വാഹനവുമായി ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിയുന്നു. കേരളത്തിൽ ഏതു സ്ഥലത്തും ഒരു അത്യാവശ്യം വന്നാൽ നമ്മുടെ മെംബേർസ് ഉണ്ട്. അറിവ് പരസ്പ്പരം പങ്കുവെക്കുന്നു, നല്ല രീതിയിൽ മുന്നോട്ടു നയിക്കുന്ന അഡ്മിൻ പാനൽ, എല്ലാം കൊണ്ടും നല്ലൊരു കൂട്ടായിമ .